Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Claim Salary.

Thiruvananthapuram

ശ​മ്പ​ള​ത്തി​നാ​യി വ്യാ​ജ അ​റ്റ​ൻ​ഡ​ൻ​സ് ഷീ​റ്റ് നി​ർ​മി​ച്ച ഹോം​ഗാ​ർ​ഡി​നെ​തി​രേ കേ​സ്


‎നെ​ടു​മ​ങ്ങാ​ട്: ശ​മ്പ​ള​ത്തി​നാ​യി വ്യാ​ജ അ​റ്റ​ൻ​ഡ​ൻ​സ് ഷീ​റ്റ് നി​ർ​മി​ച്ച ഹോം​ഗാ​ർ​ഡി​നെ​തി​രേ നെ​ടു​മ​ങ്ങാ​ട് പൊ​ലിസ് കേ​സെ​ടു​ത്തു. പു​തു​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഷി​ബു കു​മാ​റി​നെ​തി​രേയാണ് കേ​സെ​ടു​ത്ത​ത്.

ജി​ല്ലാ ഫ​യ​ർ ഓ​ഫി​സി​ൽനി​ന്ന് നെ​ടു​മ​ങ്ങാ​ട് പൊ​ലിസ് സ്റ്റേ​ഷ​നി​ൽ അ​റ്റാ​ച്ച് ചെ​യ്ത് ഹോം​ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഷി​ബു കു​മാ​ർ. ജൂ​ലൈ മാ​സ​ത്തി​ൽ ഏഴു ദി​വ​സ​മാ​ണ് ഷി​ബു കു​മാ​ർ ജോ​ലി ചെ​യ്ത​ത്. എ​ന്നാ​ൽ 21 ദി​വ​സം ജോ​ലി ചെ​യ്ത​താ​യി കാ​ണി​ച്ചാ​ണ് വ്യാ​ജ അ​റ്റ​ൻ​ഡ​ൻ​സ് ഷീ​റ്റ് നി​ർ​മി​ച്ച് ജി​ല്ലാ ഫ​യ​ർ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സം​ശ​യം തോ​ന്നി​യ​ അ​ധി​കൃ​ത​ർ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തോ​ടെയാ ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി കണ്ടെത്തിയത്.

Latest News

Corehub Up